മഴക്കാല രോഗപ്രതിരോധം ജനകീയ ശുചീകരണ ക്യാമ്പയിന്‍ 30 മുതല്‍
മഴക്കാലരോഗപ്രതിരോധം ലക്ഷ്യമാക്കി ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളില്‍ ശുചിത്വവും രോഗിസൗഹൃദ അന്തരീക്ഷവും ഉറപ്പാക്കുന്നതിനായി മേയ് 30ന് 'തുടക്കം' ജനകീയ ശുചീകരണ ക്യാമ്പയിന്‍ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലുമായി മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ആശുപത്രിപരിസരങ്ങളിലെ മാലിന്യനീക്കം, വെള്ളക്കെട്ട് ഒഴിവാക്കല്‍, കൊതുക് വളരാന്‍സാധ്യതയുള്ള ഇടങ്ങളില്‍ ശുചീകരണം, വാര്‍ഡുകളും പൊതുപ്രദേശങ്ങളും അണുവിമുക്തമാക്കല്‍ തുടങ്ങിയവ നടപ്പാക്കും.
ശുദ്ധമായ കുടിവെള്ളസൗകര്യം, പരാതികള്‍രേഖപ്പെടുത്താനുള്ള സംവിധാനങ്ങള്‍, മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക പരിഗണന, ലാബ് സേവനങ്ങളുടെ കാര്യക്ഷമത എന്നിവ ഉറപ്പാക്കും. ജനപ്രതിനിധികള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധസംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ സജീവമായി പങ്കാളികളാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.
- Log in to post comments