Skip to main content

പ്രത്യേക  അദാലത്ത് - അപേക്ഷകൾ മേയ് 31 വരെ

സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി 2026 ഓഗസ്റ്റ് 21, 22, 23 തീയതികളിൽ പ്രത്യേക അദാലത്ത് സംഘടിപ്പിക്കുന്നു. മധ്യസ്ഥതയിലൂടെയും പരസ്പര ധാരണയിലൂടെയും കേസുകൾ ഒത്തുതീർപ്പാക്കുന്നതിനാണ് അദാലത്ത് നടത്തുന്നത്. വ്യക്തികൾ തമ്മിലുള്ള തർക്കങ്ങൾ, സർക്കാർ വകുപ്പുകൾ കക്ഷികളായ കേസുകൾ ഉൾപ്പെടെ വിവിധ കേസുകൾ പരിഗണനയ്ക്ക് വരും. ആദ്യം മധ്യസ്ഥ ചർച്ചകൾ നടത്തി ഇരു കക്ഷികളും ധാരണയിലെത്തുന്ന പക്ഷം അദാലത്തിലൂടെ കേസ് തീർപ്പാക്കും.

അദാലത്തിൽ പരിഗണിക്കേണ്ട കേസുകളുടെ വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 31 ആണെന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി അറിയിച്ചു. അപേക്ഷകളും വിശദവിവരങ്ങളും സുപ്രീം കോടതിയുടെയും കെൽസയുടെയും വെബ്‌സൈറ്റുകളിലുള്ള ഗുഗിൾ ഫോം ലിങ്ക് വഴി സമർപ്പിക്കണം. വെബ്സൈറ്റ്: www.sci.gov.inkelsa.keralacourts.in. കൂടുതൽ വിവരങ്ങൾക്ക് 011-23112428, 011-23112528. speciallokadalat2026@sci.nic.in.

പി.എൻ.എക്‌സ്. 1697/2026

date