Skip to main content

മഹാരാജാസ് കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനം

​എറണാകുളം മഹാരാജാസ് കോളേജിൽ വിവിധ ബി.എസ്സി പ്രോഗ്രാമുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
​ബി.എസ്സി കെമിസ്ട്രി എൻവയോൺമെന്റ് & വാട്ടർ മാനേജ്മെന്റ്, ബി.എസ്സി ഫിസിക്സ് ഇൻസ്ട്രുമെന്റേഷൻ എന്നീ പ്രോഗ്രാമുകൾക്ക് വേണ്ടി ഫിസിക്സ്, ഫിസിക്സ് ഇൻസ്ട്രുമെന്റേഷൻ, എൻവയോൺമെന്റൽ കെമിസ്ട്രി എന്നീ വിഷയങ്ങളിലാണ് അധ്യാപകരുടെ ഒഴിവുകളുള്ളത്. ബന്ധപ്പെട്ട വിഷയങ്ങളിൽ കുറഞ്ഞത് ബിരുദാനന്തര ബിരുദമാണ്  മിനിമം യോഗ്യത.
​താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ യോഗ്യത തെളിയിക്കുന്ന ബന്ധപ്പെട്ട രേഖകളുമായി  ജൂൺ 05 ന് രാവിലെ 10.30-ന് കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
​കൂടുതൽ വിവരങ്ങൾക്കായി കോളേജിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.maharajas.ac.in സന്ദർശിക്കുക.

date