മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ മത്സ്യത്തൊഴിലാളികളുടെയും കുട്ടികളില്‍ നിന്ന് വിദ്യാഭ്യാസ അവാര്‍ഡിനായുളള അപേക്ഷ ക്ഷണിച്ചു.ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഫുള്‍ എ പ്ലസും യൂണിവേഴ്സിറ്റി തലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് എന്നീ റാങ്കുകള്‍, കായിക മത്സരങ്ങളില്‍ ദേശീയതലത്തിലും, സംസ്ഥാന തലത്തിലും(ഒന്ന്,രണ്ട്,മൂന്ന് എന്നീ സ്ഥാനങ്ങള്‍) ഗ്രൂപ്പ് അടിസ്ഥാനത്തിലും (ദേശീയ തലത്തില്‍ ഒന്ന്,രണ്ട്,മൂന്ന് എന്നീ സ്ഥാനങ്ങള്‍) വിജയം കരസ്ഥമാക്കിയ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ മത്സ്യത്തൊഴിലാളികളുടെയും കുട്ടികള്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും പകര്‍പ്പ് സഹിതം ജൂണ്‍ 6 നുളളില്‍ അതത് ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇമെയില്‍:matsyaalpy@gmail.com
- Log in to post comments