Skip to main content

കുടിവെള്ള വിതരണം താത്ക്കാലികമായി മുടങ്ങും

കേരള വാട്ടര്‍ അതോറിറ്റി കൊണ്ടോട്ടി സെക്ഷന്‍ കിഴിലുള്ള ചീക്കോട് കുടിവെള്ള പദ്ധതിയില്‍ മഴക്കാലപൂര്‍വ്വ പ്രവൃത്തികളുടെ ഭാഗമായി ജൂണ്‍ ഒന്നു മുതല്‍ ജൂണ്‍ അഞ്ചു വരെ രാമനാട്ടുകര, കൊണ്ടോട്ടി മുനിസിപ്പാലിറ്റികളിലും ചീക്കോട്, മുതുവല്ലൂര്‍, കുഴിമണ്ണ, പുളിക്കല്‍, പള്ളിക്കല്‍, ചെറുകാവ്, വാഴയൂര്‍, വാഴക്കാട് പഞ്ചായത്തുകളിലും കുടിവെള്ളവിതരണം താത്കാലികമായി തടസ്സപ്പെടും. ഇരട്ടമുഴി റോ-വാട്ടര്‍ പമ്പ് ഹൗസിലെ കിണര്‍ വൃത്തിയാക്കുന്ന പ്രവൃത്തിയും നിലവിലുള്ള 900 എംഎം പമ്പിങ് മെയിന്‍ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തിയും നടക്കുന്നതിനാലാണിത്. ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി പബ്ലിക് ഹെല്‍ത്ത് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ നിന്നും അറിയിച്ചു.

date