കെ.ജി.ടി.ഇ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി 2026-27 അധ്യയന വര്‍ഷം സി-ആപ്റ്റിന്റെ കോഴിക്കോട് സബ്സെന്ററില്‍ വച്ച് നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.എസ്.സി അംഗീകരിച്ച കെ.ജി.ടി.ഇ പ്രീ-പ്രസ്സ് ഓപ്പറേഷന്, കെ.ജി.ടി.ഇ പ്രസ്സ് വര്‍ക്ക്, കെ.ജി.ടി.ഇ പോസ്റ്റ് പ്രസ്സ് ഓപ്പറേഷന് ആന്റ് ഫിനിഷിംഗ് എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവര്‍ഗ്ഗ/ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യവും സ്റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യവും സ്റ്റൈപ്പന്റും ലഭിക്കും.
സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററിലാണ് കോഴ്സുകള്‍ നടത്തുന്നത്. അപേക്ഷാഫോമും വിശദവിവരങ്ങളും ഓഫീസര്‍-ഇന്‍-ചാര്‍ജ്, സി-ആപ്റ്റ് സബ്സെന്റര്‍, ബൈരായിക്കുളം എല്‍.പി. സ്കൂള്‍ കോമ്പൗണ്ട്, റാം മോഹന്‍ റോഡ്, കോഴിക്കോട് 673004 എന്ന വിലാസത്തിൽ ലഭ്യമാണ്.
ഫോണ്‍-0495 2723666, 9496882366.
- Log in to post comments