Skip to main content

ലോക പുകയില വിരുദ്ധ ദിനാചരണം: മത്സരങ്ങളുമായി ജില്ലാ മെഡിക്കൽ ഓഫീസ്

ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഹയർസെക്കൻഡറി വൊക്കേഷൻ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി  ജില്ലാ മെഡിക്കൽ ഓഫീസ്  വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ 2025 26 അധ്യായന വർഷം പഠിച്ച ഹയർസെക്കൻഡറി വൊക്കേഷൻ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക്  പങ്കെടുക്കാം.

ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി പ്രസംഗമത്സരമാണ് നടത്തുന്നത്. 'പുകയിലയുടെ ഉപയോഗവും ആരോഗ്യ പ്രശ്‌നങ്ങളും' എന്നതാണ് വിഷയം. ഒരു മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗം റെക്കോർഡ് ചെയ്ത്  ജൂൺ 5 ന് മുമ്പ് സ്‌കൂൾ ഐഡി കാർഡിന്റെ ് കോപ്പി സഹിതം അയക്കേണ്ടതാണ്.

എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പോസ്റ്റർ മത്സരം സംഘടിപ്പിക്കും. 'അഭ്യർത്ഥനയിലെ കാപട്യം തിരിച്ചറിയാം - നിക്കോട്ടിൻ, പുകയില ആസക്തി മറികടക്കാം' എന്നതാണ് വിഷയം.  എ ഫോർ സൈസിൽ ഡിജിറ്റൽ പോസ്റ്ററുകൾ തയ്യാറാക്കുക. പൂർണ്ണമായും എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ പോസ്റ്ററുകൾ പരിഗണിക്കില്ല. എന്നാൽ എ.ഐ നിർമ്മിത ചിത്രങ്ങൾ പോസ്റ്ററിൽ ഉപയോഗിക്കാം. സന്ദേശങ്ങൾ മലയാളത്തിൽ ആയിരിക്കണം. തയ്യാറാക്കിയ പോസ്റ്ററുകൾ ജൂൺ 5ന് മുമ്പ് അയക്കുക. സ്‌കൂൾ ഐഡി കാർഡ് കോപ്പി കൂടി അയക്കേണ്ടതാണ്.

യാവാക്കൾക്കായി 'പുകയിലയും ആരോഗ്യപ്രശ്‌നങ്ങളും' എന്ന വിഷയത്തിൽ റീൽസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിൽ സ്ഥിര താമസക്കാരായവർക്ക് പങ്കെടുക്കാം. 90 സെക്കന്റാണ് സമയദൈർഘ്യം. പ്രായപരിധി 18നും 35 വയസ്സിനും മധ്യേ. റീൽ ഡിജിറ്റൽ ക്യാമറയിലോ മൊബൈൽ ഫോണിലോ തയ്യാറാക്കാവുന്നതാണ്. ആധാർ കാർഡ് കോപ്പി സഹിതം ജൂൺ 5ന് മുമ്പ് അയയ്ക്കുക.

എൻട്രികൾ അയക്കേണ്ട ഇമെയിൽ: iecbccreporttvm@gmail.com. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് മെമെന്റോയും സർട്ടിഫിക്കറ്റുകളും ജൂൺ 26 നടക്കുന്ന അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണ പരിപാടിയിൽ വിതരണം ചെയ്യുന്നതാണ്.

date