Post Category
*പാലിയേറ്റീവ് കമ്മ്യൂണിറ്റി നഴ്‌സ് നിയമനം*
വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കെയര്‍ യൂണിറ്റിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ പാലിയേറ്റീവ് കമ്മ്യൂണിറ്റി നഴ്‌സ് നിയമനം നടത്തുന്നു. ഗവ അംഗീകൃത എ.എന്‍.എം/ജെ.പി.എച്ച്.എന്‍, ബി.സി.സി.പി.എ.എന്‍/ സി.സി.സി.പി.എ.എന്‍ എന്നിവയോ അല്ലെങ്കില്‍ ജി.എന്‍.എം/ ബി.എസ്.സി നഴ്‌സിങ്ങും ബി.സി.സി.പി.എ.എന്നുമാണ് യോഗ്യത. തവിഞ്ഞാല്‍ ഗ്രാമപഞ്ചത്തിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ് സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡേറ്റ എന്നിവ സഹിതം മെയ് 30ന് രാവിലെ 10.30ന് തവിഞ്ഞാല്‍ ഗ്രാമപഞ്ചായത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 04935 2665886
date
- Log in to post comments