Skip to main content

*വ്യക്തിഗത വായ്പക്ക് അപേക്ഷിക്കാം*

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന പത്ത് ലക്ഷം രൂപ വരെ വ്യക്തിഗത വായ്പ ലഭിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍ (ക്ലാസ് 1, ക്ലാസ് 2) എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന മാനന്തവാടി താലൂക്ക് പരിധിയിലെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗകാര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍- 04935 296512, 9188934102

date