Skip to main content

*കാഷ്വല്‍ പി.ടി.എസ് നിയമനം*

കോളിയാടി -നെന്‍മേനി ഗ്രാമപഞ്ചായത്തിലെ വെറ്ററിനറി ഡിസ്‌പെന്‍സറിയ്ക്കു കീഴിലുള്ള പുത്തന്‍കുന്ന്, അമ്പുകുത്തി വെറ്ററിനറി സബ്‌സെന്ററുകളില്‍ താത്ക്കാലിക കാഷ്വല്‍ പി.ടി.എസ് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി / തത്തുല്യം, കുടുംബശ്രീയില്‍  അംഗത്വം എന്നിവയാണ് യോഗ്യത. പ്രദേശവാസികള്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന.  ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം മെയ് 29ന് രാവിലെ 11.30ന് കോളിയാടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം.

date