Skip to main content

*പാര്‍ട്ട് ടൈം ക്യാഷ്വല്‍ സ്വീപ്പര്‍ നിയമനം*

വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ കണ്ടത്തുവയല്‍, വാരാമ്പറ്റ, തരുവണ ഹോമിയോ ഡിസ്‌പെന്‍സറികളിലേക്കും പീച്ചാംങ്ങോട് ഐസിഡിഎസ്, വെള്ളമുണ്ട ഐടിഐ എന്നിവടങ്ങളിലേക്കും പാര്‍ട്ട് ടൈം ക്യാഷ്വല്‍ സ്വീപ്പര്‍ നിയമനത്തിനായി കുടുംബശ്രീ അംഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം കുടുംബശ്രീ ഓഫീസിലും നോട്ടീസ് ബോര്‍ഡിലും ലഭ്യമാണ്. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ ജൂണ്‍ ഏഴിന് വൈകിട്ട് അഞ്ചിനകം സി.ഡി.എസ് ഓഫീസില്‍ നല്‍കണം. ഫോണ്‍: 9562106327

date