Skip to main content
വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ നടന്ന മഴക്കാലപൂര്‍വ ശുചീകരണം

ശുചീകരണം നടത്തി

വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ മഴക്കാലപൂര്‍വ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഴിക്കല്‍ ജംഗ്ഷന്‍ മുതല്‍ താഴൂര്‍ പമ്പ് ഹൗസ് വരെ ശുചീകരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സോമന്‍ ഉദ്ഘാടനം ചെയതു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ജോര്‍ജ് വര്‍ഗീസ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പ്രസന്ന രാജന്‍, ബ്ലോക്ക് അംഗം എസ് സുമേഷ്, വാര്‍ഡ് അംഗം ആര്‍ മോഹനന്‍ നായര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date