Skip to main content

*എബോള: കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു*

വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ ജാഗ്രതാ നിർദേശം നൽകിയ പശ്ചാത്തലത്തിൽ ജില്ലയിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗം ചേർന്നു. നിലവിൽ ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ പ്രത്യേക പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. എബോള ബാധിത രാജ്യങ്ങളിൽ നിന്ന് എത്തുന്നവരിൽ രോഗബാധ സംശയിക്കപ്പെടുന്നവർക്ക് പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ക്വാറന്റൈൻ നിർദേശിക്കുകയാണ് ചെയ്യുന്നത്. അത്തരം സാഹചര്യങ്ങൾ ഉണ്ടാവുകയാണെങ്കിൽ മാനന്തവാടി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ ബ്ലോക്ക് ഉപയോഗപ്പെടുത്തും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ടി രേഖ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു

date