Post Category
*ഹരിതകര്‍മ്മ സേനയ്ക്ക് മഴക്കാല രോഗ പ്രതിരോധ ക്ലാസ് നല്‍കി*
ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് മഴക്കാല രോഗ പ്രതിരോധ ക്ലാസ് നല്‍കി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. പി ജയചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ഹരിതകര്‍മ്മ സേന അംഗങ്ങള്‍ പാലിക്കേണ്ട ശുചിത്വത്തെക്കുറിച്ചും രോഗ പ്രതിരോധത്തെക്കുറിച്ചും പകര്‍ച്ചവ്യാധികളെക്കുറിച്ചും പനമരം സി എച്ച് സി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.കെ ഷാജി ക്ലാസെടുത്തു.
പനമരം സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജാനകി ബാബു അധ്യക്ഷത വഹിച്ചു. ഹരിതകര്‍മ്മ സേന ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.കെ അനുശ്രീ , ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ എം.എസ് വിദ്യമോള്‍, എം.എസ് മഹിജ, വി.ആര്‍ ടെനി, ജില്ലയിലെ എല്ലാ സിഡിഎസുകളില്‍ നിന്നുമുള്ള ഹരിതകര്‍മ്മ കണ്‍സോര്‍ഷ്യം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments