Post Category
*അധ്യാപക നിയമനം*
പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ താത്ക്കാലിക മ്യൂസിക് ടീച്ചര്‍, ടിജിടി മലയാളം, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ (ഫീമേയില്‍) തസ്തികയിലേക്ക് നിയമനം നടത്തുന്നു. മ്യൂസിക്കില്‍ ബിരുദമാണ് മ്യൂസിക് ടീച്ചര്‍ തസ്തികയിലേക്കുള്ള യോഗ്യത. ബി.എ/ ബി.എഡ്/കെ.ടെറ്റ്/ സി.ടെറ്റ് യോഗ്യതയുള്ളവര്‍ക്ക് ടിജിടി മലയാളം തസ്തികയിലേക്ക് അപേക്ഷിക്കാം. ബിരുദം, ബിപി എഡ് യോഗ്യതയുള്ളവര്‍ക്ക് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ (ഫീമേയില്‍) തസ്തികയിലേക്ക് അപേക്ഷിക്കാം. ഹിന്ദി/ ഇംഗ്ലീഷ് ഭാഷകളില്‍ ആശയ വിനിമയം നടത്താന്‍ കഴിവുള്ളത് അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂണ്‍ ആറിന് ഉച്ചക്ക് 12ന് സ്‌കൂള്‍ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍: 04936 296095, 6238039954
date
- Log in to post comments