Skip to main content

*വിദ്യാഭ്യാസ, കായിക പ്രോത്സാഹന അവാര്‍ഡിന് അപേക്ഷിക്കാം*

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളികളുടെയും അനുബന്ധത്തൊഴിലാളികളുടെയും മക്കള്‍ക്ക് വിദ്യാഭ്യാസ, കായിക പ്രോത്സാഹന ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷത്തില്‍ പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയതും കായിക മത്സരങ്ങളില്‍ ദേശീയ, സംസ്ഥാന തലങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയതുമായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ ഫോമിനൊപ്പം മത്സ്യത്തൊഴിലാളി പാസ്ബുക്ക്, വിദ്യാര്‍ത്ഥിയുടെയും രക്ഷിതാവിന്റെയും ആധാര്‍കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് കോപ്പി (വിദ്യാര്‍ത്ഥി), പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പ്ലസ് ടു മാര്‍ക്ക് ലിസ്റ്റ്, സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ നല്‍കണം. അപേക്ഷകള്‍ ജൂണ്‍ ആറിനകം ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളില്‍ സമര്‍പ്പിക്കണം. ഫോണ്‍ -0495 2383472

date