ജില്ലാതല അറിയിപ്പുകള്‍
ഓഫീസ് മാനേജര്‍ നിയമനം
ഡി.ടി.പി.സിയുടെ ഓഫീസ് മാനേജര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച, 2026 ഏപ്രില്‍ 30നു 60 വയസ് കഴിയാത്തവര്‍ക്ക് അപേക്ഷിക്കാം. അക്കൗണ്ട്‌സ് ഓഫീസര്‍ / സമാന തസ്തികയില്‍ കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. 11 മാസത്തേക്ക് കരാര്‍ പ്രകാരമാണ് നിയമനം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂണ്‍ അഞ്ച്. അപേക്ഷകള്‍ സെക്രട്ടറി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, താലൂക്ക് ഓഫീസ് കോമ്പൗണ്ട്, കണ്ണൂര്‍-2 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 0497 2706336.
കോളേജ് സൈക്കോളജിസ്റ്റ് നിയമനം
എളേരിതട്ട് ഇ.കെ.എന്‍.എം ഗവ. കോളേജില്‍ 2026-27 അക്കാദമിക വര്‍ഷം 'ജീവനി' കോളേജ് സൈക്കോളജിസ്റ്റിന്റെ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. റെഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ നേടിയ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ബയോഡാറ്റ, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം മെയ് 29ന് ഉച്ച 1.30ന് അഭിമുഖത്തിന് എത്തണം. ഫോണ്‍: 9188900213.
വിജ്ഞാപനം റദ്ദാക്കി
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി) തസ്തികമാറ്റം വഴി (കാറ്റഗറി നമ്പര്‍: 621/2025) തസ്തികയിലേക്ക് ഗസറ്റ് വിജ്ഞാപനപ്രകാരം യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ലഭ്യമല്ലാത്തതിനാല്‍ വിജ്ഞാപനം പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
ക്വട്ടേഷന്‍ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് പ്രീമെട്രിക്ക് ഹോസ്റ്റലുകളിലെ 265 കുട്ടികള്‍ക്കുള്ള ബെഡ്ഷീറ്റ്, തോര്‍ത്ത് എന്നിവ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് 26ന് രാവിലെ 10 വരെ സ്വീകരിക്കും. ഫോണ്‍: 0497 2700357.
- Log in to post comments