Skip to main content

ജില്ലാതല അറിയിപ്പുകള്‍

സ്‌പോട്ട് അഡ്മിഷന്‍

കണ്ണൂര്‍ സഹകരണ പരിശീലന കേന്ദ്രത്തില്‍ 2026-27 വര്‍ഷം ജെ.ഡി.സി കോഴ്‌സിന് ഒഴിവുവന്ന സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ മെയ് 25ന് കണ്ണൂര്‍ സഹകരണ പരിശീലന കേന്ദ്രത്തില്‍ നടക്കും. ഫോണ്‍: 9496188027, 9446047083, 6238137467, 9400853240.

അധ്യാപക ഒഴിവ്

കല്യാശ്ശേരി കെ.പി.ആര്‍ ഗോപാലന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇംഗ്ലീഷ് (സീനിയര്‍), നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ മാത്തമാറ്റിക്‌സ് (സീനിയര്‍), വൊക്കേഷണല്‍ ടീച്ചര്‍ പ്രിന്റിംഗ് ടെക്‌നോളജി, വൊക്കേഷണല്‍ ടീച്ചര്‍ ക്ലോത്തിംഗ് ആന്‍ഡ് എംബ്രോയിഡറി തസ്തികകളിലേക്ക് താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 29ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2783544, 9544843844.

ക്വട്ടേഷന്‍ ക്ഷണിച്ചു

പള്ളിക്കുന്ന് കെ.എം.എം ഗവ. വനിത കോളേജിലെ പ്രവര്‍ത്തനരഹിതമായ ഇന്‍സിനറേറ്ററുകളുടെ റിപ്പയര്‍ വര്‍ക്കുകള്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് 29ന് വൈകീട്ട് മൂന്നുമണിക്കകം പ്രിന്‍സിപ്പല്‍, കെ.എം.എം ഗവ. വനിത കോളേജ് പള്ളിക്കുന്ന്, കണ്ണൂര്‍ എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0497 2746175.

date