Skip to main content

വനിതാ വികസന കോര്‍പ്പറേഷന്‍ വായ്പകള്‍ നല്‍കുന്നു

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ലളിതമായ നടപടിക്രമത്തിലൂടെ അതിവേഗ വ്യക്തിഗത/ഗ്രൂപ്പ്/വിദ്യാഭ്യാസ വായ്പകള്‍ നല്‍കുന്നു. നിശ്ചിത വരുമാന പരിധിയിലുള്ള 18-നും 55-നും  ഇടയിൽ  പ്രായമുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക് മൂന്ന് - അഞ്ച് വര്‍ഷ തിരിച്ചടവ് കാലാവധിയിലാണ്  വ്യക്തിഗത വായ്പ നല്‍കുന്നത്.   നാല് -എട്ട് % പലിശനിരക്കില്‍ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ  വായ്പ നല്‍കുന്നത്.

മൈക്രോഫിനാന്‍സ് പദ്ധതിയില്‍ കുടുംബശ്രീ സി.ഡി.എസ് ന് നാല് -ഏഴ് % പലിശ നിരക്കില്‍ നാല്  കോടി രൂപ വരെ വായ്പ അനുവദിക്കുന്നു. സി.ഡി.എസ് ന് കീഴിലുള്ള എസ്.എച്ച്.ജി കള്‍ക്ക് 19 ലക്ഷം രൂപ വരെ വായ്പ ലഭ്യമാകുന്നതാണ്. കൂടാതെ നിശ്ചിത വരുമാന പരിധിയിലുള്ള 16-നും 32-നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ക്ക് അഞ്ച് വര്‍ഷ തിരിച്ചടവ് കാലാവധിയില്‍ മൂന്ന് -എട്ട് % പലിശനിരക്കില്‍ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വായ്പ നല്‍കുന്നത്. 

അപേക്ഷകള്‍ അക്ഷയ സെന്റര്‍/ഇന്റര്‍നെറ്റ് കഫേകൾ മുഖേന www.mithrasoft.kswdc.org എന്ന വെബ്‌സൈറ്റിൽ സമര്‍പ്പിക്കേണ്ടതാണ്. ഫോൺ: 9496015012, 0477 2237128.

date