Skip to main content

ജില്ലാതല അറിയിപ്പുകള്‍

വ്യാജ കോളുകളില്‍ വഞ്ചിതരാകരുത്

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നാണെന്ന വ്യാജേന ചിലർ ഉദ്യോഗാര്‍ത്ഥികളെ ഫോണില്‍ ബന്ധപ്പെട്ട് ജോലി വാഗ്ദാനം ചെയ്ത് പണം ആവശ്യപ്പെടുന്നതായി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസറുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം ഫോണ്‍ കോളുകളുമായി എംപ്ലോയ്‌മെന്റ് ഓഫീസിന് യാതൊരു
ബന്ധവുമില്ല. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ തികച്ചും സൗജന്യമാണ്. ഇത്തരം വ്യാജ വാഗ്ദാനങ്ങളില്‍പ്പെട്ട് വഞ്ചിതരാവാതിരിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ ശ്രദ്ധിക്കണം. പണം ആവശ്യപ്പെട്ടുകൊണ്ട് ഫോണ്‍ സന്ദേശം ലഭിക്കുകയാണെങ്കില്‍ വിവരം പോലീസ് അധികാരികളെ അറിയിക്കണമെന്നും ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാം. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്: 0497 2700831, തളിപ്പറമ്പ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്: 0460 2209400, തലശ്ശേരി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്: 0490 2327923, മട്ടന്നൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്: 0490 2474700.

ബിരുദ പ്രവേശനം

ഐ.എച്ച്.ആര്‍.ഡിയുടെ പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ 2026 - 27 വര്‍ഷം ബി.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് ഓണേഴ്സ്, ബി സി എ ഓണേഴ്സ്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.കോം കോ ഓപ്പറേഷന്‍ കോഴ്സുകളിലേക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു. httsp://cascap.ihrd.ac.in വഴിയോ കോളേജില്‍ നേരിട്ട് എത്തിയോ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9847007177, 8547005048, 9447964008.

മെഡിക്കല്‍ ഓഫീസര്‍ നിയമനം

മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആര്‍ദ്രം പദ്ധതിയുടെ കീഴില്‍ ദിവസവേതന അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറുടെ താല്‍ക്കാലിക തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സഹിതം മെയ് 29ന് രാവിലെ 11 മണിക്ക് കലക്ടറേറ്റില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2832055.

അധ്യാപക നിയമനം

കണ്ണൂര്‍ തോട്ടട ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇംഗ്ലീഷ് (സീനിയര്‍), വൊക്കേഷണല്‍ ടീച്ചര്‍ സിവില്‍ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് മെയിന്റനൻസ് വിഷയങ്ങളിലെ താല്‍ക്കാലിക ഒഴിവുകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. 60 ശതമാനം മാര്‍ക്കോടെ എം.എ ഇംഗ്ലീഷ്, ബി.എഡ്, സെറ്റ് യോഗ്യതയുള്ളവര്‍ക്ക് ഇംഗ്ലീഷ് ടീച്ചര്‍ തസ്തികയിലേക്കും 60 ശതമാനം മാര്‍ക്കോടെ സിവില്‍ എഞ്ചിനീയറിംഗ് ബിരുദമുള്ളവര്‍ക്ക് സിവില്‍ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് മെയിന്റനൻസ് ടീച്ചര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 30ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍ 9744267674, 9447319053.

date