Skip to main content

ജില്ലാതല അറിയിപ്പുകള്‍

പഠനോപകരണങ്ങള്‍ക്കായി ധനസഹായം

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോര്‍ഡിന്റെ കണ്ണൂര്‍/കാസര്‍ഗോഡ് ജില്ലകളില്‍ അംഗങ്ങളായവരുടെ മക്കളില്‍ 2026-27 അധ്യയന വര്‍ഷം എല്‍.കെ.ജി, ഒന്നാം ക്ലാസുകളില്‍ പുതുതായി പ്രവേശനം നേടുന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങുന്നതിന് പ്രത്യേക ധനസഹായം അനുവദിക്കുന്നു. പ്രവേശനം നേടുന്ന സ്‌കൂളില്‍ നിന്നും ലഭ്യമാക്കിയ സാക്ഷ്യപത്രം സഹിതം https://services.unorganisedwssb.org/index.php/home മുഖേന ജൂണ്‍ അഞ്ചിനകം അപേക്ഷിക്കണം. ഫോണ്‍: 0497 2970272.

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോര്‍ഡിന്റെ കണ്ണൂര്‍/കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും അംഗത്വമെടുത്ത് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവരും കുടിശ്ശിക കൂടാതെ കൃത്യമായി അംശദായം അടച്ചുവരുന്നതുമായ അംഗങ്ങളുടെ മക്കളില്‍ 2025-26 അധ്യയന വര്‍ഷം പത്താംതരത്തില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു. https://services.unorganisedwssb.org/index.php/home വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി ജൂണ്‍ 15 വരെ അപേക്ഷിക്കാം. ഫോണ്‍: 0497 2970272.

date