Skip to main content

പുകയില വിരുദ്ധ ദിനാചരണം സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

 

കോട്ടയം: ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന്(മേയ് 30)രാവിലെ 9.30ന് കോട്ടയം ബസേലിയോസ് കോളജില്‍ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍  നിര്‍വഹിക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിക്കും. നഗരസഭാ ചെയര്‍മാന്‍ എം.പി. സന്തോഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.

ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ,ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍. പ്രിയ, നാര്‍കോട്ടിക് ഡിവൈ.എസ്.പി കെ.ആര്‍. ബിജു, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസിതി അധ്യക്ഷന്‍ പി.കെ. വൈശാഖ്,നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ എസ്. ഗോപകുമാര്‍, ആരോഗ്യകേരളം പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ടുബാക്കോ കണ്‍ട്രോള്‍ പ്രോഗ്രാം നോഡല്‍ ഓഫീസര്‍ ഡോ. സി.ജെ. സിത്താര, ബസേലിയോസ് കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. പി. ജ്യോതിമോള്‍, കെ. അനില്‍കുമാര്‍, ടി.ആര്‍. ബിജു എന്നിവര്‍ പങ്കെടുക്കും. 

10.30ന് കേരളാ വോളണ്ടറി ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ സാജു വി. ഇട്ടി നയിക്കുന്ന ബോധവത്കരണ സെമിനാര്‍ നടക്കും. 
നാളെ(മേയ് 31)യാണ് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ പുകയില വിരുദ്ധ ദിനം ആചരിക്കുന്നത്.

(കെഐഒപിആര്‍ 828/2026 )

date