Skip to main content

ഡ്രൈവര്‍ ഒഴിവ്

 

കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജ്) ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റുമാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, ബയോഡേറ്റ, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസന്‍സ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയടെ അസ്സലും പകര്‍പ്പും എന്നിവ സഹിതം ജൂണ്‍ അഞ്ചിന് രാവിലെ 10ന് കോളജ് ഓഫീസില്‍ എത്തണം. വിശദവിവരങ്ങള്‍ www.rit.ac.in എന്ന വെബ്സൈറ്റില്‍.   ഫോണ്‍: 0481 2507763,2506153.
(കെഐഒപിആര്‍ 830/2026)

date