Skip to main content

ലാബ് ടെക്നീഷ്യന്‍; അഭിമുഖം

 

കോട്ടയം: ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ബ്ലോക്ക് ഹബ് ലാബില്‍ ലബോറട്ടറി ടെക്നീഷ്യന്റെ ഒഴിവില്‍ നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും.  ബിഎസ്സി എം.എല്‍.ടി അല്ലെങ്കില്‍ ഡി.എം.എല്‍.ടിയും കേരളാ പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. 

പ്രായം 20നും 40നുമിടയില്‍. അപേക്ഷ  യോഗ്യതയും പവൃത്തിപരിചയവും  തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ നാലിനു വൈകുന്നേരം അഞ്ചിനു മുന്‍പ് സാമൂഹികാരോഗ്യ കേന്ദ്രം ഓഫീസില്‍ എത്തിക്കണം. ഇ-മെയില്‍: chcepuzha@gmail.com 

(കെഐഒപിആര്‍ 831/2026)

date