Skip to main content

അപേക്ഷ ക്ഷണിച്ചു

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ മത്സ്യത്തൊഴിലാളികളുടെയും കുട്ടികളില്‍ നിന്ന് വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 

ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്, യൂണിവേഴ്‌സിറ്റി തലത്തില്‍ ആദ്യ മൂന്നു റാങ്കുകള്‍, കായിക മത്സരങ്ങളില്‍ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ആദ്യ മൂന്നു സ്ഥാനങ്ങള്‍, ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ദേശീയ തലത്തില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ എന്നിവയല്‍ ഏതെങ്കിലും നേട്ടം കൈവരിച്ചവര്‍ക്ക്  അപേക്ഷിക്കാം. അപേക്ഷയും അനുബന്ധ രേഖകളും ജൂണ്‍ ആറിനകം അതത് ഫിഷറീസ് ഓഫീസില്‍ നല്‍കണം. 
(കെഐഒപിആര്‍ 832/2026)

date