Skip to main content

ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ സ്‌കൂളുകളും അങ്കണവാടികളും തുറക്കുന്നത് നീട്ടി

ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ വയറിളക്ക രോഗങ്ങളും ഷിഗെല്ല അണുബാധയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും 15 ദിവസത്തേയ്ക്ക് സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടിവയ്ക്കണമെന്നും കാണിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളതിന്റെ അടിസ്ഥാനത്തില്‍, ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ 7, 9, 12,13,14,15,17 വാര്‍ഡുകളിലെ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും സ്‌കൂള്‍ തുറക്കുന്ന തീയതി 15 ദിവസത്തേയ്ക്ക് നീട്ടി വച്ചു കൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവായിട്ടുള്ളതായിരുന്നു. എന്നാല്‍ കുട്ടികളുടെ സുരക്ഷിതത്വം പരിഗണിച്ച് ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികള്‍ക്കും സ്‌കൂളുകള്‍ക്കും ഈ  ബാക്ടീരിയയുടെ വ്യാപനം നിയന്ത്രണ വിധേയമാകും വരെ അവധി നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറും മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ആവശ്യപ്പെട്ടിട്ടുള്ളതാണ്. ഈ  സാഹചര്യത്തില്‍ ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളും അങ്കണവാടികളും തുറക്കുന്നത് ജൂണ്‍ ഒന്ന് മുതല്‍ 15 ദിവസത്തേയ്ക്ക് നീട്ടി വച്ചു കൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവായി.
 

date