അഭയകിരണം പദ്ധതി: അപേക്ഷ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന 'അഭയകിരണം' പദ്ധതിയുടെ 2026-27 വർഷത്തെ അപേക്ഷകൾ ക്ഷണിച്ചു. അശരണരായ സ്ത്രീകൾക്ക് അഭയവും സംരക്ഷണവും നൽകുന്ന ബന്ധുക്കൾക്ക് ധനസഹായം ലഭ്യമാക്കുന്ന പദ്ധതിയാണിത്. അർഹരായവർക്ക് www.schemes.wdc.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭിക്കും. സംരക്ഷിക്കപ്പെടുന്ന സ്ത്രീയുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ലാത്തതും, അവർ കുടുംബ പെൻഷനോ സർവ്വീസ് പെൻഷനോ കൈപ്പറ്റുന്നവരാകരുത്. കൂടാതെ, പ്രായപൂർത്തിയായ മക്കൾ ഉള്ളവർ പദ്ധതിക്ക് അർഹരല്ലെങ്കിലും, ഭിന്നശേഷിക്കാരായ അല്ലെങ്കിൽ മനോരോഗികളായ മക്കൾ ഉള്ളവരെ ഇതിനായി പരിഗണിക്കും.
സ്വന്തമായി താമസിക്കാൻ വീടോ സൗകര്യമോ ഉള്ളവരും, നിലവിൽ ഏതെങ്കിലും സ്ഥാപനങ്ങളിൽ താമസിക്കുന്നവരും ഈ ധനസഹായത്തിന് അർഹരല്ല. മുൻ വർഷങ്ങളിൽ ധനസഹായം കൈപ്പറ്റിയവർക്ക് വീണ്ടും അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷാ നടപടികൾക്കായുള്ള യൂസർ മാനുവലിനും വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. കൂടാതെ, തൊട്ടടുത്തുള്ള ഐ.സി.ഡി.എസ് (ICDS) ഓഫീസുകളിൽ നിന്നോ അങ്കണവാടികളിൽ നിന്നോ ഇതുസംബന്ധിച്ച വിശദാംശങ്ങൾ ലഭിക്കും.
- Log in to post comments