Skip to main content

കെല്‍ട്രോണ്‍ കോഴ്സുകള്‍ക്ക് ഫീസ് ഇളവ്

കെല്‍ട്രോണിന്റെ കോട്ടയം നോളജ് സെന്ററില്‍ വിവിധ കോഴ്സുകള്‍ക്ക് 10 ശതമാനം ഫീസ് ഇളവ് പ്രഖ്യാപിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്; പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എആര്‍, വിആര്‍ & എംആര്‍; പോസ്റ്റ് ഡിപ്ലോമ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്; പോസ്റ്റ് ഡിപ്ലോമ ഇന്‍ എആര്‍, വിആര്‍ & എംആര്‍; ഡിപ്ലോമ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്; ഡിപ്ലോമ ഇന്‍ എആര്‍, വിആര്‍ ആന്‍ഡ് എംആര്‍ എന്നീ കോഴ്സുകൾക്ക് ജൂണ്‍ 30 വരെയാണ് ഫീസ് ഇളവ് ലഭിക്കുക. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം കോട്ടയം നാഗമ്പടത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 6282841772, 8590118698, 0481 2304031

date