Skip to main content

സെലക്ട് കമ്മിറ്റി യോഗം

 

2018 ലെ കേരള മെട്രോപോളിറ്റൻ ട്രാൻസ്‌പേർട്ട് അതോറിറ്റി ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗം 2019 ജനുവരി മൂന്നിന് ഉച്ചയ്ക്ക് 2.30 ന് തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ചേരും.  ജനുവരി അഞ്ചിന് രാവിലെ 10.30 ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും ജനുവരി 11 ന് രാവിലെ 10.30 ന് കോഴിക്കോട് കളക്ടറേറ്റിലെ കോൺഫറൻസ് ഹാളിലും തെളിവെടുപ്പ് യോഗം ചേരും. യോഗത്തിൽ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ ചെയർമാനായ സെലക്ട് കമ്മിറ്റി ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ, ജനപ്രതിനിധികൾ, വിവിധ സംഘടനാ നേതാക്കൾ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, വിദ്യാർത്ഥി പ്രതിനിധികൾ, വിവിധ എൻ.ജി.ഒ പ്രതിനിധികൾ, റസിഡന്റ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരിൽ നിന്നും ബില്ലിലെ വ്യവസ്ഥകളിൻമേലുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും. ബിൽ നിയമസഭാ വെബ്‌സൈറ്റിൽ (www.niyamasabha.org )  ലഭ്യമാണ്. താത്പര്യമുള്ളവർക്ക് ബില്ലിലെ വ്യവസ്ഥകളി ൻമേൽ യോഗത്തിൽ നേരിട്ടോ രേഖാമുലമോ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാം. രേഖാമുലമോ ഇ-മെയിലായോ സമിതി ചെയർമാനോ നിയമസഭാ സെക്രട്ടറിക്കോ അയച്ചു കൊടുക്കാവുന്നതുമാണ്. e-mail id- legislation@niyamasabha.nic.in

പി.എൻ.എക്സ്. 5685/18

date