ചെറുകോല്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിക്ക് ആസൂത്രണസമിതി അംഗീകാരം
ചെറുകോല്‍ ഗ്രാമപഞ്ചായത്തിന്റെ 2019-20 വര്‍ഷത്തെ വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. 2.37 കോടി രൂപ അടങ്കല്‍ തുക വകയിരുത്തിയിട്ടുള്ള 97 പ്രൊജക്ടുകള്‍ക്കാണ് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയത്. ഭവനനിര്‍മാണത്തിനും വീട് മെച്ചപ്പെടുത്തല്‍ പദ്ധതിക്കുമായി 36.51 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഖരമാലിന്യസംസ്‌കരണത്തിന് 6.92 ലക്ഷം രൂപയും, തെരുവുവിളക്കുകളുടെ പരിപാലനത്തിനായി 60000 രൂപയും, കൃഷി, മൃഗസംരക്ഷണ മേഖലകളിലായി 23.81 ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുണ്ട്. ചെറുകോല്‍ പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തുന്നതിന് 10 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് ഓഫീസ് ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് 8.76 ലക്ഷം രൂപയും വകയിരുത്തി. പാര്‍പ്പിട മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക, കൃഷി, മൃഗപരിപാലനം എന്നിവയെ ശക്തിപ്പെടുത്തുക, പൊതുസ്ഥാപനങ്ങളില്‍ നിന്നുള്ള സേവനങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുക എന്നിവയിലാണ് വാര്‍ഷിക പദ്ധതി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളതെന്ന് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ് പറഞ്ഞു.
(പിഎന്‍പി 4201/18)
- Log in to post comments