Skip to main content

സൗജന്യ പഠനോപകരണ കിറ്റ് വിതരണം ചെയ്തു

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യ പഠനോപകരണ കിറ്റ് വിതരണം ചെയ്തു.  ബോർഡിന്റെ തൃശൂർ ജില്ലാ ഓഫിസിൽ നടന്ന വിതരണ ചടങ്ങ് കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഡയറക്ടർ കെ.ജെ.സ്റ്റാലിൻ  ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ സതീഷ് കുമാർ വി.ആർ. സ്വാഗതവും അഡീഷണൽ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ രഘു എൻ മേനോൻ നന്ദിയും പറഞ്ഞു.  വിവിധ തൊഴിലാളി യൂണിയൻ ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു.

date