Skip to main content

സംഗീതമാണ് ലഹരി; ലഹരി വിരുദ്ധ സന്ദേശവുമായി എക്‌സൈസ്

തൃശ്ശൂര്‍ പൂരം എക്‌സിബിഷന്‍ ഓഡിറ്റോറിയത്തില്‍ 'സംഗീതമാണ് ലഹരി, ജീവിതമാണ് ലഹരി' എന്ന സന്ദേശവുമായി ജില്ലയിലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഗാനമേള അവതരിപ്പിച്ചു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ സി.കെ സജികുമാര്‍ ഉദ്ഘാടനവും പുരസ്‌കാര വിതരണവും നിര്‍വ്വഹിച്ചു.

പാട്ടുകള്‍ക്കിടയിലെ ഇടവേളകളില്‍ ലഹരി വിരുദ്ധ സന്ദേശങ്ങള്‍, പ്രതിജ്ഞ, വിമുക്തി ഹെല്‍പ്‌ലൈന്‍ നമ്പര്‍ അടങ്ങിയ കാര്‍ഡുകളുടെ വിതരണം, ഡി-അഡിക്ഷന്‍ ചികിത്സയെക്കുറിച്ചുള്ള വിവരണം എന്നിവ നടന്നു. ജില്ലയില്‍ മികച്ച രീതിയില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയ വേലൂര്‍ ഗ്രാസ്വേ ക്ലബ്ബിനും സമൂഹത്തിലേക്കിറങ്ങി ലഹരി ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും ചികിത്സയും നടത്തി മാതൃകയായ തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സെബിന്ദ് കുമാറിനുമുള്ള എക്‌സൈസ് വകുപ്പിന്റെ പുരസ്‌കാരവും ചടങ്ങില്‍ വിതരണം ചെയ്തു.

അസി. എക്‌സൈസ് കമ്മീഷണറും വിമുക്തി മിഷന്‍ മാനേജരുമായ വിനീത് രവി, കെ.എസ്.ഇ.എസ്.എ ജില്ലാ പ്രസിഡന്റ് ഒ.ജെ രാജീവ്, സംസ്ഥാന എക്സിക്യുട്ടീവ് അംഗം വത്സരാജ്, വിമുക്തി ജില്ലാ കോര്‍ഡിനേറ്റര്‍ ഷഫീഖ് യൂസഫ്, മദ്രാസ് യൂണിവേഴ്‌സിറ്റി സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥി ഫായിസ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. അസി. എക്‌സൈസ് ഇന്‍സ്പെക്ടര്‍മാരായ സി. ബിനോജ്, കെ.കെ. വത്സന്‍, ജെയ്സണ്‍ ജോസ്, ടി.കെ. കണ്ണന്‍, പ്രെവെന്റ്റീവ് ഓഫീസര്‍ എ. മണികണ്ഠന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ സി.എ വൈഷ്ണവ് എന്നിവര്‍ ഗാനമേളക്ക് നേതൃത്വം നല്‍കി.

date