Skip to main content

ജില്ലാതല അറിയിപ്പുകൾ

യോഗ ഇൻസ്ട്രക്ടർ നിയമനം 

കണ്ണൂർ സർക്കാർ ആയുർവേദ കോളേജിലെ സ്വസ്ഥവൃത്ത വകുപ്പിൽ ഹോണററി യോഗ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബി എൻ വൈ എസ്/ ബി എ എം എസ് വിത്ത് പി ജി ഡിപ്ലോമ ഇൻ യോഗ/ എം.എസ് സി യോഗ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പ്രായപരിധി 45. ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ആണ് നിയമനം. ജനന തീയ്യതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും, ബയോഡാറ്റയും സഹിതം ജൂൺ എട്ടിന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് എത്തണം. കൂടുതൽ വിവരങ്ങൾ കോളേജ് ഓഫീസിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ അറിയാം.

റെയിൽവേ ഗേറ്റ് അടച്ചിടും 

ട്രാക്ക് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ എടക്കാട്-കണ്ണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ എൻ എച്ച്- നടാൽ റെയിൽവേ ഗേറ്റ് മെയ് 28ന് രാവിലെ എട്ട്  മുതൽ ജൂൺ ഒന്ന് രാത്രി 11 വരെ അടച്ചിടും.

ഇൻസ്ട്രക്ടർ ഒഴിവ്

കണ്ണപുരം ഗവ. കൊമേഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഈ വർഷം ഉണ്ടാകാനിടയുളള താൽക്കാലിക അധ്യാപക ഒഴിവുകളിലേക്ക് നിയമനത്തിന് പാനൽ തയ്യാറാക്കുന്നതിനുളള അഭിമുഖം ജൂൺ ആറിന് രാവിലെ 10 മണിക്ക് നടക്കും. ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് / ഡിപ്ലോമ ഇൻ കംമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് / വേർഡ് പ്രോസസിംഗ് ഉൾപ്പെടെയുളള ഡിപ്ലോമ ഇൻ ഷോർട്ട് ഹാൻഡ് ആൻഡ് ടൈപ്പ്റൈറ്റിംഗും ബി കോം ബിരുദവും ടാലി, ഡിടിപി ഉളളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുൾപ്പെടെയുളള എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം സ്ഥാപനത്തിൽ അഭിമുഖത്തിൽ എത്തണം. ഫോൺ: 0497 2861819.

ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് 

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്‌ടു അഥവാ തത്തുല്യയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാഫോമും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 20. https://app.srccc.in/register ലിങ്ക് വഴി അപേക്ഷിക്കാം. ഫോൺ: 0471 2570471, 9846033001.

date