സഹവാസ ക്യാമ്പ് നടത്തി
പന്തളം ബിആര്‍സിയുടെ ആഭിമുഖ്യത്തില്‍ പന്തളത്ത് ഭിന്നശേഷിക്കാരായ കുട്ടികളുടെ സഹവാസ ക്യാമ്പ് നടത്തി. പന്തളം നഗരസഭാധ്യക്ഷ റ്റി.കെ.സതി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ലസിത നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിപിഒ ഇന്‍ചാര്‍ജ് ജിയ മാത്യു, സമഗ്രശിക്ഷ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ.പി.ജയലക്ഷ്മി, എച്ച്എം ഫോറം സെക്രട്ടറി കെ.രവീന്ദ്രന്‍, റിസോഴ്‌സ് അധ്യാപിക ബീനാകുമാരി എന്നിവര്‍ സംസാരിച്ചു. ബിആര്‍സി അംഗം ആര്‍.സുമേഷ് പഠനയാത്രയ്ക്ക് നേതൃത്വം നല്‍കി. റിസോഴ്‌സ് അധ്യാപകരായ ഷൈനി, ദിലീപ് ജി.കൃഷ്ണന്‍, അൃ്ജു, രമ്യ, ഡോറ, മീര എന്നിവര്‍ ക്ലാസ് നയിച്ചു.
ഉണരുന്ന നമ്മള്‍ പുലരുന്ന കേരളം എന്ന സന്ദേശമുയര്‍ത്തി വീടുകളില്‍ ഒതുങ്ങിക്കഴിയുന്ന കുട്ടികളുടെ സര്‍ഗവാസനകളും കലാകായിക ശേഷിയും പ്രകടിപ്പിക്കാന്‍ തുറന്ന വേദിയായി ക്യാമ്പ്. പന്തളം ബിആര്‍സിയുടെ പരിധിയിലുള്ള പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള ഭിന്നശേഷിക്കാരായ 50ല്‍പരം കുട്ടികളും അവരുടെ രക്ഷിതാക്കളും ക്യാമ്പില്‍ പങ്കെടുത്തു. (പിഎന്‍പി 4210/18)
- Log in to post comments