*കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഗുണഭോക്ത്യ സംഗമം സംഘടിപ്പിച്ചു *
ഭവന രഹിതരില്ലാത്ത കേരളം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷന് 2020 ലിസ്റ്റില്‍ ഉള്‍പ്പെട്ട അര്‍ഹരായ മുഴുവന്‍ ഗുണഭോക്താക്കളെയും ഉള്‍പ്പെടുത്തി ലൈഫ് കോട്ടത്തറ ഗുണഭോക്ത്യ സംഗമം സംഘടിപ്പിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ ഉദ്ഘാടനം ചെയ്തു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി രജിത അധ്യക്ഷത വഹിച്ചു. ഗുണഭോക്താക്കള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുകയും പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
കോട്ടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.സി അജീഷ്, ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.പി രനീഷ് , കല്‍പ്പറ്റ ബ്ലോക്ക് ഡിവിഷന് അംഗം എംജി ജെനിമോള്, സലാം നീലിക്കണ്ടി, കോട്ടത്തറ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍മാരായ ലീലാമ്മ ജോസഫ്, ഇ ആര് പുഷ്പ, പഞ്ചായത്തംഗങ്ങളായ ജോണ്‍സി സജി സജീഷ് കുമാര്‍, വി ആര് ബാലന്, ജസ്റ്റിന് സിറിയക്ക് എലിസബത്ത്, ബിന്ദു ടീച്ചര്‍, റംല അസീസ്, സനിലേഷ് ,പി കെ ജോണ്‍, കോട്ടത്തറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എ മിനി, അസിസ്റ്റന്റ് എഞ്ചിനീയര്‍ ഇന്‍ ചാര്‍ജ് ജിനേഷ് ജെയിംസ്, വി.ഇ.ഒ മാരായ പി.വി ഷൈല, മുഹമ്മദ് സി ഷഹീര്‍, എന്നിവര്‍ പങ്കെടുത്തു.
- Log in to post comments