വെറ്ററിനറി സര്‍ജന്‍ നിയമനം
തൃശ്ശൂര്‍ ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ സര്‍ജറി യൂണിറ്റിലെ നിലവിലെ ഒഴിവുകളിലേക്ക് വെറ്ററിനറി സര്‍ജന്മാരെ താല്‍കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പരമാവധി 89 ദിവസത്തേക്കായിരിക്കും നിയമനം. എം.വി.എസ്.സി ബിരുദവും കെ.എസ്.വി.സി രജിസ്ട്രേഷനുമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. മേല്‍ പറഞ്ഞ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബി.വി.എസ്.സി ബിരുദവും കെ.എസ്.വി.സി രജിസ്ട്രേഷനും ഉള്ളവരെയോ, ഡബ്ല്യു.വി.എസ് ട്രെയിനിംഗ് ലഭിച്ച വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനുള്ള ബിരുദധാരികളെയോ പരിഗണിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള വേതനം ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട അസല്‍ രേഖകളും പകര്‍പ്പുകളും സഹിതം ജൂണ്‍ 12-ന് രാവിലെ 10.30-ന് തൃശ്ശൂര്‍ പറവട്ടാനിയിലുള്ള ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഫോണ്‍: 0487 2361216.
- Log in to post comments