Skip to main content

ഡ്രൈവര്‍ കം അറ്റന്റന്റ് താല്‍ക്കാലിക നിയമനം

തൃശ്ശൂര്‍ ജില്ലയിലെ മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള വിവിധ ബ്ലോക്കുകളില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ (വൈകീട്ട് നാല് മുതല്‍ രാത്രി 12 വരെ), രാത്രികാല അത്യാഹിത മൃഗചികിത്സാ സേവനം (വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് വരെ), മൊബൈല്‍ സര്‍ജറി യൂണിറ്റ് (രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെ) എന്നിവയിലേക്ക് ഡ്രൈവര്‍ കം അറ്റന്റന്റുമാരെ താല്‍കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പരമാവധി 89 ദിവസത്തേക്കായിരിക്കും നിയമനം. എസ്.എസ്.എല്‍.സി യോഗ്യതയും ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള വേതനം ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകളും പകര്‍പ്പുകളും സഹിതം ജൂണ്‍ 12-ന് രാവിലെ 11.30-ന് തൃശ്ശൂര്‍ പറവട്ടാനിയിലുള്ള ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഫോണ്‍: 0487 2361216.

date