Skip to main content

വാക്ക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനീയറിങ് കോളേജിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ മേട്രൻ താൽക്കാലിക തസ്തികയിലേയ്ക്ക് പത്താം ക്ലാസ്സും 40 നും 60 നും ഇടയിൽ പ്രായവുമുള്ള വനിത ഉദ്യോഗാർത്ഥികളുടെ വാക്ക്-ഇൻ-ഇൻർവ്യൂ ജൂൺ 17 രാവിലെ 10.30ന് കോളേജിൽ നടത്തും. സമാന തസ്തികയിൽ പ്രവൃത്തി പരിചയം അഭിലഷണിയം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്യോഗ്യതപ്രവൃത്തി പരിചയംതിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ രേഖകൾ സഹിതം കോളേജ് ഓഫീസിൽ ഹാജരാകണം.

പി.എൻ.എക്‌സ്. 1811/2026

date