Post Category
ലോക പരിസ്ഥിതിദിനം ആചരിച്ചു
കേന്ദ്ര സർക്കാർ തൊഴിൽ വകുപ്പിനു കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം (National Career Service Centre for Differently Abled), തിരുവനന്തപുരം റീജനൽ പാസ്പോർട്ട് ഓഫീസിന്റെ സഹകരണത്തോടെ ലോക പരിസ്ഥിതി ദിനം 2026 വിവിധ പരിപാടികളോടുകൂടി ആചരിച്ചു. റീജണൻ പാസ്പോർട്ട് ഓഫീസർ ജീവ മരിയ ജോയ് ഉദ്ഘാടനം ചെയ്തു. ലോക പരിസ്ഥിതി ദിനം-2026 ആഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച മത്സരങ്ങൾക്കുള്ള പുരസ്കാരം വിതരണം ചെയ്യുകയും 200 വൃക്ഷത്തൈകൾ വിതരണം നടത്തുകയും 50 വൃക്ഷത്തൈകൾ ക്യാമ്പസിൽ നടുകയും ചെയ്തു. ഡെപ്യൂട്ടി ഡയറക്ടർ ഡോ. സജി ജോർജ്ജ്, റീഹാബിലിറ്റേഷൻ ഓഫീസർ നിരേഷ് വി. ജി, സൂപ്പർവൈസർ ഉഷ, ദേവേന്ദർ സിംഗ് തുടങ്ങിയർ പങ്കെടുത്തു.
പി.എൻ.എക്സ്. 1838/2026
date
- Log in to post comments