Post Category
പുത്തൂർ സുവോളജിക്കൽ പാർക്കിൽ പരിസ്ഥിതി ദിനാഘോഷവും പതിനായിരം തൈകൾ നടീലും
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുത്തൂർ സുവോളജിക്കൽ പാർക്കിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ ഡോ. പി.കെ.സി പിള്ള മുഖ്യാതിഥിയായി പരിസ്ഥിതിദിന സന്ദേശം നൽകി.
രണ്ടാഴ്ചയ്ക്കുളളിൽ 10,000 വൃക്ഷതൈകൾ വച്ചു പിടിപ്പിക്കുന്ന സുവോളജിക്കൽ പാർക്കിന്റെ പ്രത്യേക ഹരിത പദ്ധതിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.
എ.സി.എഫ് ആർ. ഡെൽറ്റോ എൽ. മരോക്കി, ആർ.എഫ്.ഒ കെ.ജി ജെറിൻ ആന്റണി, ബയോളജിസ്റ്റ് ഡോ. പി സി സുജിത തുടങ്ങിയവർ സംസാരിച്ചു. പുത്തൂർ ജി.വി.എച്ച്.എസ്.എസ് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും , സുവോളജിക്കൽ പാർക്കിലെ ജീവനക്കാരും പങ്കെടുത്തു.
date
- Log in to post comments