Skip to main content

ജി.ഐ.എസ്: പഞ്ചായത്തുതല ശില്‍പശാല സംഘടിപ്പിച്ചു

റിമോട്ട് സെന്‍സിംഗ് സെന്ററിന്റെ നേതൃത്വത്തില്‍ ഹൈറെസല്യൂഷന്‍ പ്രോജക്ടിന്റെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ ജി.ഐ.എസ് ഏകദിന പരിശീലന പരിപാടി സെപ്റ്റംബര്‍ 23 മുതല്‍ 28 വരെ തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് സെന്ററില്‍ സംഘടിപ്പിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിയായിരുന്നു പരിശീലനം. സംസ്ഥാനത്തെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകത്തക്കവിധം സൂക്ഷ്മമായ വിശദാംശങ്ങള്‍ വരെ ഉള്‍പ്പെടുത്തി വിവിധ ജില്ലകളുടെ ജിയോഡാറ്റാബേസ് ഹൈറെസല്യൂഷന്‍ പ്രോജക്ടിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്. റോഡുകള്‍, ജലാശയങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ജിയോഡാറ്റാബേസിന്റെ പ്രായോഗിക തലത്തിലുള്ള ഉപയോഗങ്ങളും അതുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയര്‍ പരിശീലനവുമാണ് ഉള്‍പ്പെടുത്തിയത്. പ്ലാനിംഗ് ബോര്‍ഡ് ഇന്‍ഡസ്ട്രീസ് ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡിവിഷനിലെ എന്‍.ആര്‍. ജോയ്, കെ.എസ്.ആര്‍.ഇ.സി. ഡയറക്ടര്‍ ഡോ. കെ.പി. രഘൂനാഥമേനോന്‍, സയന്റിസ്റ്റും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ ഡോ. സുരേഷ് ഫ്രാന്‍സിസ്, ഡോ. എന്‍.സി. അനില്‍കുമാര്‍, ഡോ. സി.ഇ. പോള്‍, സയന്റിഫിക് അസിസ്റ്റന്റുമാരായ ഡോ. ഷീജ ആര്‍.വി., ഡോ. സൂരജ് ആര്‍. എന്നിവര്‍ പരിപാടിയില്‍ ക്ലാസുകളെടുത്തു. അഞ്ചു ജില്ലകളിലുള്ള 295 പഞ്ചായത്ത് പ്രതിനിധികള്‍ പങ്കെടുത്തു.

പി.എന്‍.എക്‌സ്.4213/17

date