Skip to main content

*മീനങ്ങാടി മോഡൽ കോളേജിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു*

സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന മീനങ്ങാടി മോഡൽ കോളേജിൽ വിവിധ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ), പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്സ് ആന്റ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്), ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.ഇ.ടി.ഒ.എ), ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്) എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് ചട്ടപ്രകാരം വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിക്കും. അപേക്ഷാ ഫോറവും പ്രോസ്‍പെക്ടസും www.ihrdadmissions.org എന്ന വെബ്‍സൈറ്റിൽ ലഭിക്കും. അപേക്ഷയുടെ പ്രിന്റൌട്ടും മാർക്ക് ലിസ്റ്റുകളുടെയും മറ്റ് രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 20 വൈകുന്നേരം 4ന് മുമ്പ് പരിശീലന കേന്ദ്രത്തിൽ സമർപ്പിക്കണം. അപേക്ഷാ ഫോറം നേരിട്ട് പരിശീലന കേന്ദ്രങ്ങളിൽ നിന്നും ലഭിക്കും. ഫോൺ: 8547005077, 04936 246446.

date