Post Category
*അദ്ധ്യാപക നിയമനം*
മീനങ്ങാടി ഗവ. പോളി ടെക്നിക് കോളേജിനോടനുബന്ധിച്ച് ചുണ്ടേൽ പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങിൽ ഈ അദ്ധ്യയന വർഷം ഒഴിവുള്ള ഇംഗ്ലീഷ് ടീച്ചർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദവും സെറ്റ്, ബി.എഡ് എന്നിവയുമാണ് യോഗ്യത. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ എട്ട് രാവിലെ 11 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ചേരണം. ഫോൺ: 04936 247420.
date
- Log in to post comments