Skip to main content

*റിഥമിക് ഫിറ്റ്നസ് ട്രെയിനിങ് പ്രോഗ്രാമിന് അപേക്ഷിക്കാം*

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈയിൽ നടക്കുന്ന ആറ് മാസത്തെ സർട്ടിഫിക്കറ്റ് ഇൻ റിഥമിക് ഫിറ്റ്നസ് ട്രെയിനിങ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസാണ് യോഗ്യത. ഉയർന്ന പ്രായപരിധിയില്ല. https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കാം. കോഴ്സ് സംബന്ധിച്ച വിശദാംശങ്ങൾ  www.srccc.in എന്ന വെബ്‍സൈറ്റിൽ ലഭിക്കും. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി ജൂൺ 30.വിശദ വിവരങ്ങൾക്ക്  കാട്ടിക്കുളം ശ്രീ പ്രണവം യോഗ്യ വിദ്യാ പീഠം എജ്യുക്കേഷണൽ ട്രസ്റ്റ് (ഫോൺ: 9495741785, 9037747522), മാനന്തവാടി സമഗ്ര യോഗ ആന്റ് മെഡിറ്റേഷൻ സെന്റർ (ഫോൺ: 9388461156) എന്നിവയുമായി ബന്ധപ്പെടാം. 

date