കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ബിരുദ ഓണേഴ്സിന് അപേക്ഷിക്കാം
കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ കീഴിൽ കേരള സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂർ (04734-224076, 8547005045), ധനുവച്ചപുരം (0471-2234374), കലഞ്ഞൂർ (04734-292350, 8547005024), കാർത്തികപ്പള്ളി (0479-2485370, 8547005018), കൊട്ടാരക്കര (0474-2424444, 9447096808), കുണ്ടറ (0474-2580866, 8547005066), മാവേലിക്കര (0479-2304494, 8547005046), പെരിശ്ശേരി (8547005006), എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജുകളിലെ ബിരുദ ഓണേഴ്സ് പ്രോഗ്രാമുകളിൽ, കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50 ശതമാനം സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ http://admissions.ihrd.ac.in ഓൺലൈനായി സമർപ്പിക്കണം. പൊതു വിഭാഗത്തിലുള്ള വിദ്യാത്ഥികൾക്കു രജിസ്ട്രേഷൻ ഫീസ് 250/- രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 100/- രൂപ എന്ന ക്രമത്തിലും അടയ്കണം (SC/ST വിഭാഗത്തിന് രജിസ്ട്രേഷൻ ഫീസ് 100/- രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 50/- രൂപയും). ജൂൺ 8 രാവിലെ 10 മുതൽ SBI Collect മുഖേന ഫീസ് ഒടുക്കി അപേക്ഷ സമർപ്പിക്കാം. ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട്, ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഓൺലൈൻ പണമടച്ചതിനുള്ള തെളിവ് എന്നിവ, പ്രവേശന സമയത്ത് താൽക്കാലികമായി തിരഞ്ഞെടുക്കപ്പെട്ട കോളേജിലെ പ്രിൻസിപ്പലിന് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.ihrd.ac.in .
പി.എൻ.എക്സ്. 1851/2026
- Log in to post comments