Skip to main content

അപേക്ഷ ക്ഷണിച്ചു

ഐഎച്ച്ആർഡിയുടെ കീഴിൽ കേരള സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂർ (04734-224076, 8547005045), ധനുവച്ചപുരം (0471-2234374), മാവേലിക്കര (0479-2304494, 8547005046), കാർത്തികപ്പള്ളി (0479-2485370, 8547005018), എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക്, 2026-27 അദ്ധ്യയന വർഷത്തിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50 ശതമാനം സീറ്റുകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ http://admissions.ihrd.ac.in വഴി ഓൺലൈനായി സമർപ്പിക്കണം. പൊതു വിഭാഗത്തിലുള്ള വിദ്യാത്ഥികൾക്കു രജിസ്‌ട്രേഷൻ ഫീസ് 250/- രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 100/- രൂപ എന്ന ക്രമത്തിലും അടയ്കണം. (SC/ST വിഭാഗത്തിന് രജിസ്‌ട്രേഷൻ ഫീസ് 100/- രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 50/- രൂപയും). ജൂൺ 8 രാവിലെ 10 മുതൽ SBI Collect മുഖേന ഫീസ് ഒടുക്കി ഫീസ് സമർപ്പിക്കാം. ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട്, ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഓൺലൈൻ പണമടച്ചതിനുള്ള തെളിവ് എന്നിവയോടൊപ്പം, പ്രവേശന സമയത്ത് താൽക്കാലികമായി തിരഞ്ഞെടുക്കപ്പെട്ട കോളേജിലെ പ്രിൻസിപ്പലിന് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.ihrd.ac.in .

പി.എൻ.എക്‌സ്. 1853/2026

date