Skip to main content

ടി.പി. ദാസൻ അനുസ്മരണ സമ്മേളനം

സംസ്ഥാന സ്‌പോർട്സ് കൗൺസിൽ ടി. പി. ദാസൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കായിക കേരളത്തിന്റെ അടിസ്ഥാനപരവും സമഗ്രവുമായ ഉയർച്ചയ്ക്കും, സർവതോന്മുഖമായ വളർച്ചയ്ക്കും, വികസനത്തിനുമായി ടി. പി. ദാസൻ നൽകിയ സംഭാവനകളെ ചടങ്ങിൽ അനുസ്മരിച്ചു. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് എം. ആർ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ സെക്രട്ടറി ഡോ. എം. സി. റെജിൽ, സ്‌പോർട്‌സ് മുൻ പ്രസിഡന്റ് അഡ്വ. ബി. ബാലചന്ദ്രൻ, തിരുവനന്തപുരം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കരമന ഹരി, സംസ്ഥാന സ്‌പോർട്സ് കൗൺസിൽ അംഗങ്ങളായ എസ്. നജുമുദീൻ, എ. എം. കെ. നിസാർ, പരിശീലകർ, ജീവനക്കാർ, കായിക പ്രേമികൾ എന്നിവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 1854/2026

date