Skip to main content

സൈക്ലത്തോൺ 2026 സംഘടിപ്പിച്ചു

ലോക സൈക്കിൾ ദിനാചരണത്തിന്റെയും ഒരു വർഷത്തെ സുവർണ ജൂബിലി ആഘോഷങ്ങളുടെയും ഭാഗമായി  നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ്പാക്) സൈക്ലത്തോൺ 2026 സംഘടിപ്പിച്ചു. സെക്രട്ടറിയേറ്റിനു മുന്നിൽ ചാണ്ടി ഉമ്മൻ എം എൽ എ ഫ്‌ലാഗ് ഓഫ് ചെയ്തു. തുടർന്ന് നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി പി ജോൺ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറിയേറ്റിനു മുന്നിൽ നിന്ന് തുടങ്ങിയ സൈക്ലിങ്ങിൽ കുട്ടികളും യുവാക്കളും അണി നിരന്നു.

പി.എൻ.എക്‌സ്. 1864/2026

date