Skip to main content

നിര്‍ഭയ ദിനാചരണം നടത്തി

 

വനിത ശിശു വികസനം വകുപ്പ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെയും കേരള മഹിള സമഖ്യ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നിര്‍ഭയ ദിനം ആചരിച്ചു. കണ്ണൂര്‍ ശിവപുരം വുമണ്‍ ആന്റ് ചില്‍ഡ്രന്‍ ഹോമില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ രാജീവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എം പി അബ്ദു റഹിമാന്‍ അധ്യക്ഷത വഹിച്ചു. ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരപരിപാടികളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും നടന്നു. വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി സുലജ, റോഷ്‌നി (റുഡ് സെറ്റ് തളിപ്പറമ്പ് ) എന്നിവര്‍ ചേര്‍ന്ന് വ്യക്തിത്വ വികസനം എന്ന വിഷയത്തില്‍ കുട്ടികള്‍ക്ക് ക്ലാസെടുത്തു. കൗണ്‍സിലര്‍ ശ്രീജ കുമാരി, കണ്ണൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം അഡ്വ. ബേബി ലതിക, കേരള മഹിള സമഖ്യ സൊസൈറ്റി ജില്ലാ കോര്‍ഡിനേറ്റര്‍ അസീറ, വുമണ്‍ ആന്റ് ചില്‍ഡ്രന്‍ ഹോം മാനേജര്‍ കീര്‍ത്തന എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. 

 

date