ഐ.എച്ച്.ആര്.ഡി കോളേജുകളില്‍ യുജി, പിജി പ്രവേശനം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്.ഡി.യുടെ കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട് (04952765154, 2768320, 8547005044), താമരശ്ശേരി (049522234243, 8547005025), വട്ടംകുളം (0494 2689655, 8547005054), മുതുവല്ലൂര്‍ (04832963218, 8547005070), വടക്കഞ്ചേരി (0491 2985061, 8547005042), അഗളി (അട്ടപ്പാടി) (04924254699, 9447159505), ചേലക്കര (04884227181, 8547005064), കൊടുങ്ങല്ലൂര്‍ (04802816270, 8547005078) വാഴക്കാട് (04832727070, 8547005055), അയലൂര്‍ (04923241766, 8547005029), എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക്, 2026-27 അധ്യയന വര്‍ഷത്തില്‍ ബിരുദ/ ബിരുദാനന്തര പ്രോഗ്രാമുകളുലേക്ക് കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന് നടത്താവുന്ന 50% സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ എട്ട് രാവിലെ 10 മുതല്‍ ഓണ്‍ലൈനായി http://admissions.ihrd.ac.in വഴി അപേക്ഷിക്കാം. പൊതു വിഭാഗത്തിലുള്ള വിദ്യാത്ഥികള്‍ക്ക് രജിസ്ട്രേഷന് ഫീസ് 250/ രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 100/ രൂപ എന്ന ക്രമത്തിലും അടക്കണം. (എസ്.സി/എസ്.ടി. വിഭാഗത്തിന് രജിസ്ട്രേഷന് ഫീസ് 100/ രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 50/ രൂപയും). ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട്, ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ഓണ്‍ലൈന്‍ പണമടച്ചതിനുള്ള തെളിവ് എന്നിവയോടൊപ്പം, പ്രവേശന സമയത്ത് താല്‍ക്കാലികമായി തിരഞ്ഞെടുക്കപ്പെട്ട കോളേജിലെ പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ഐ.എച്ച്.ആര്.ഡി യുടെ വെബ് സൈറ്റായ www.ihrd.ac.in ല്‍ ലഭ്യമാണ്.
- Log in to post comments